ഇന്ത്യന്‍ സായുധ സേനയുടെ മൂന്നു മേധാവികളും ഒന്നിച്ചാണ് അജയ് ദേവ്ഗണിന്റെ നൂറാമത്തെ സിനിമയായ തന്‍ഹാജി: ദി അണ്‍സംഗ് വാരിയര്‍ കാണാനെത്തിയത്.
ഇന്ത്യന്‍ നേവി ചീഫായ അഡ്മിറല്‍ കരംബീര്‍സിംഗ്, സിഒഎഎസ് ജനറല്‍ മനോജ് മുകുന്ദ് നാരാവനെ, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി ചീഫ് മാര്‍ഷല്‍ രാകേഷ്‌കുമാര്‍ സിംഗ് ബാദൗരിയ എന്നിവരാണ് ഇന്നലെ തീയേറ്ററിലെത്തിയത്്. മൂന്നു മേധാവികളെ പിന്നീട് ട്വിറ്ററിലൂടെ അജയ് ദേവ്ഗണ്‍ അഭിനന്ദിച്ചു.
തന്‍ഹാജി: ദി അണ്‍സംഗ് വാരിയര്‍ ആദ്യ ദിവസം വന്‍ കുതിപ്പാണ് നടത്തിയത്. ആദ്യ ദിവസം 15. 10 കോടിയായിരുന്നു തന്‍ഹാജിയുടെ കളക്ഷന്‍. നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം വലിയ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

