Sunday, September 20, 2026

“ഒരു തലമുറ മുഴുവൻ വളർന്നു വലുതായതു ഞങ്ങളോടൊപ്പം “, ഹാരിപോർട്ടർ നടൻ ഡാനിയേൽ റഡ്ക്ലിഫ്.

ഒരു തലമുറയുടെ മുഴുവൻ ബാല്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഹാരിപോട്ടർ സീരിസിൽ ഹാരിപോർട്ടറെ അവതരിപ്പിച്ച നടൻ ഡാനിയേൽ റഡ്ക്ലിഫ്.

“ഒരു തലമുറ മുഴുവൻ വളർന്നു വലുതായതു ഞങ്ങളോടൊപ്പമാണ് .അത് തികച്ചും അഭിമാനകരമാണ്.”അമേരിക്കയിലെ വാഷിങ്ടണിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഡാനിയേൽ പറഞ്ഞു.

പുതുതലമുറയും ഹാരിപോർട്ടറെ അവരുടെ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഇപ്പോൾ 29 വയസ്സുള്ള നടൻ പറഞ്ഞു .പലസ്ഥലങ്ങളിലും അപരിചിതർ ഓടി വന്നു നിങ്ങൾ എന്റെ ബാല്യത്തിന്റെ പ്രധാന ഭാഗമായിരുന്നു എന്ന് പറയുമ്പോൾ സന്തോഷം പറഞ്ഞറിയിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ അമേരിക്കൻ ടെലിവിഷൻ പരമ്പരയായ “മിറക്കിൾ വർക്കേഴ്സിൽ “അഭിനയിക്കുകയാണ് ബ്രിട്ടീഷ് നാടകവേദിയിലെ ശ്രദ്ധിക്കപ്പെടുന്ന സാന്നിധ്യം കൂടിയായ ഡാനിയേൽ റഡ്ക്ലിഫ്.

Related Articles

Latest Articles