Monday, October 12, 2026

മുഖം മിനുക്കാൻ സൈന്യം… കുതിരപ്പട്ടാളം ടാങ്കുകൾക്ക് വഴിമാറുന്നു

ദില്ലി : ഇന്ത്യയുടെ കുതിര പട്ടാളമായ 61 കാവല്‍റി റജിമെന്റിന് പകരമായി യുദ്ധ ടാങ്കുകള്‍ എത്തുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ കുതിര പട്ടാളങ്ങളിലൊന്നാണ് ഇപ്പോള്‍ ഓര്‍മയാകാനൊരുങ്ങുന്നത്. കുതിര പട്ടാളത്തിന് പകരം ഇനി ടാങ്കുകളായിരിക്കും യുദ്ധമുഖത്തുണ്ടായിരിക്കുക.

കുറഞ്ഞ ചിലവില്‍ ആക്രമണ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിനു പിന്നിലെ ഉദ്ദേശമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ഇതേ സംബന്ധിച്ചുള്ള അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയായിരിക്കും.

ലഫ്:ജനറല്‍ ഡി.ബി ശേഖതര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഈ നീക്കം. കുതിരപ്പട്ടാളത്തിന്റെ ആസ്ഥാനം ജയ്പൂരാണ്. 300 കുതിരകളുള്ള 61 ആം കാവല്‍റി യൂണിറ്റിന് പകരമായി എത്താന്‍ പോകുന്നത് 72 ടാങ്കുകളാണ്
.
25 വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവസാനമായി കുതിരപ്പട്ടാളത്തെ ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടികള്‍ക്ക് ഉപയോഗിച്ചത്. യൂണിറ്റിലെ കുതിര പട്ടാളത്തെ ഒഴിവാക്കുന്നതോടെ രാഷ്ട്രപതിയുടെ അംഗരക്ഷക വിഭാഗത്തിലുള്ള കുതിരകള്‍ മാത്രമേ അവശേഷിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചരിത്രത്തിന്റെ ഭാഗമായൊരു യൂണിറ്റാണ് ഇപ്പോള്‍ ഓര്‍മയാകാന്‍ പോകുന്നത്.

Previous article
Next article

Related Articles

Latest Articles