തിരുവനന്തപുരം: മദ്യ വില്പ്പനക്കുള്ള ആപ്പ് വൈകുമെന്ന് സൂചന. ഗൂഗിളിന്റെ അനുമതിക്ക് ശേഷം ഓണ്ലൈന് വില്പ്പന സംബന്ധിച്ച് ട്രയല് റണ് നടത്തണം. ഇതിനു ശേഷമേ ഉപഭോക്താക്കള്ക്ക് ആപ്പ് ഡൗണ്ലോഡ് ചെയ്ത് ഉപയോഗിക്കാന് കഴിയു. നിലവിലുള്ള സാഹചര്യത്തില് മദ്യശാലകള് തുറക്കുന്നത് ശനിയാഴ്ചയാകുമെന്നാണ് എക്സൈസ് വൃത്തങ്ങള് നല്കുന്ന സൂചന.
കൊച്ചി കടവന്ത്രയിലെ ഫെയര് കോഡ് ടെക്നോളജീസ് വികസിപ്പിച്ച മൊബൈല് ആപ്പ് വഴിയാണ് മദ്യ വിതരണം ആലോചിക്കുന്നത്. സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും 500 ലേറെ ബാറുകളുടേയും 225 ബിയര് പാര്ലറുകളുടെയും വിശദാംശങ്ങളാണ് ആപ്പില് സജ്ജമാക്കുന്നത്.

