Monday, January 12, 2026

പി.കെ കുമാരൻ വിടവാങ്ങി.

പന്തളം മുന്‍ എം.എല്‍.എ പി.കെ കുമാരന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. സി.പി.എം ടിക്കറ്റിലാണ് പത്താം നിയമസഭയില്‍ എത്തിയത്. ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും പന്തളം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ്. പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, അഖിലേന്ത്യ കര്‍ഷക തൊഴിലാളി യൂണിയന്‍ ജനറല്‍ കൗണ്‍സില്‍, കേരള സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കമലമ്മ, രണ്ട് മക്കളുണ്ട്.

Related Articles

Latest Articles