ദില്ലി: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആസ്ഥാനം അടച്ചു. രണ്ട് ദിവസത്തേക്കാണ് ഇഡി ആസ്ഥാനം അടച്ചത്.
ആറ് ജീവനക്കാർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കമുണ്ടായ 10 ഉദ്യോഗസ്ഥർ ഇപ്പോൾ ക്വാറൻറൈനിലാണ്.
കേന്ദ്രസേനയിൽനിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ ജൂനിയർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് മറ്റുള്ളവർക്കും രോഗബാധ കണ്ടെത്തുകയായിരുന്നു.

