Tuesday, November 10, 2026

അമേരിക്കൻ ഡെമോക്രാറ്റിക്ക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഇ​ന്ത്യ​ൻ വം​ശ​ജ ക​മ​ല ഹാ​രി​സ്

വാഷിംഗ്ടൺ ഡി സി : അമേരിക്കൻ തെരഞ്ഞെടുപ്പിന് ഇനി കുറച്ച് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ഇ​ന്ത്യ​ൻ വം​ശ​ജ ക​മ​ല ഹാ​രി​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​നാ​ണ് ക​മ​ല​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്.

ട്വിറ്ററിലൂടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ജോ ബൈഡൻ നടത്തിയത്.നാളെ ഇരുവരും രാജ്യത്തെ അഭിസംബോധന ചെയ്യും. ക​മ​ല ഡെ​മോ​ക്രാ​റ്റു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത​തോ​ടെ ചി​ല ഊഹാ​പോ​ഹ​ങ്ങ​ൾ​ക്കും വി​രാ​മ​മാ​യി.

ക​മ​ല ഹാ​രി​സി​നെ സ്ഥാ​നാ​ർ​ഥി​യാ​യി നി​ർ​ദേ​ശി​ക്കാ​നാ​യ​തി​ൽ ത​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെന്നും,രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളും ധൈര്യശാലിയായ പോരാളിയുമാണ് അവരെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അ​ഭി​ഭാ​ഷ​ക​യാ​യ ക​മ​ല നി​ല​വി​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു​ള്ള സെ​ന​റ്റം​ഗ​മാ​ണ്. ഉ​പ​രി​സ​ഭ​യാ​യ സെ​ന​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​ണ് 55കാ​രി​യാ​യ ക​മ​ല.

നേ​ര​ത്തെ ത​ന്നെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഏ​റെ പ​റ​ഞ്ഞു കേ​ട്ട പേ​രാ​ണ് ക​മ​ല ഹാരിസിന്റേത് . ജോ ​ബൈ​ഡ​നും മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ​യ്ക്കും ഉ​ൾ​പ്പെ​ടെ ഡെ​മോ​ക്രാ​റ്റി​ക് നേ​തൃ​ത്വ​ത്തി​ന് പൊ​തു​സ​മ്മ​ത​യാ​യി​രു​ന്നു ക​മ​ല.

കഴിഞ്ഞ മാര്‍ച്ച് 15 നായിരുന്നു , വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഒ​രു സ്ത്രീ​യെ മാ​ത്ര​മേ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യൂ​വെ​ന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചത്. എന്നാൽ ആരുടെയും നാമം നിർദേശിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ വിലയിരുത്തലുകള്‍ക്കൊടുവിലാണ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സെ​ന​റ്റ​ർ എ​ന്ന നി​ല​യി​ൽ മി​ക​വ് കാഴ്ചവെച്ചതും പ്രതിപക്ഷത്ത് പോ​ലും മ​തി​പ്പു​ണ്ടാ​ക്കാ​നാ​യ​തും ക​മ​ല​യ്ക്ക് അ​നു​കൂ​ല​മാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

1960 കളിൽ തമിഴ്നാട്ടിൽ നിന്നും അമേരിക്കയിലെത്തിയ കാൻസര്‍ ഗവേഷക ശ്യാമളാ ഗോപാലിന്‍റെയും ജമേക്കൻ വംശജൻ ഡോണൾ ഹാരിസിന്‍റെയും മകളാണ് കമല ഹാരീസ്.

Related Articles

Latest Articles