Tuesday, April 30, 2024
spot_img

സ്വപ്നയുടെ ‘ശബ്ദം’ പുതിയതല്ല, മാസങ്ങൾക്ക് മുമ്പ് റെക്കോർഡ്‌ ചെയ്തത്: “ഇന്ന് എൻ്റെ വക്കീൽ പറഞ്ഞത് .. എന്ന് തുടങ്ങുന്ന പരാമർശം എന്തുദ്ദേശിച്ച്?

കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്ന പേരിലെ ശബ്ദരേഖ റെക്കോർഡ് ചെയ്തതു മാസങ്ങൾക്കു മുമ്പെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം. ശബ്ദരേഖ കഴിഞ്ഞ ഓഗസ്റ്റിലേതാണ് എന്നാണ് വിലയിരുത്തലുകൾ വ്യക്തമാക്കുന്നത്.
കോടതിയുടെ കോൺഫറൻസ് മുറിയിൽ അഭിഭാഷകൻ ജോ പോളുമായി സംസാരിക്കാൻ സ്വപ്നയെ അനുവദിച്ചിരുന്നു.
‘ഇന്ന് എന്റെ വക്കീൽ പറഞ്ഞത്….’എന്ന ശബ്ദരേഖയിലെ പരാമർശം നിർണായകമാണ്.

നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞ സ്വപ്നയെ പൊലീസ് കാവലിൽ അന്നു വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയിരുന്നു. എറണാകുളം ജില്ലാ ജയിലിലേക്ക് അയയ്ക്കുന്നതിനു മുൻപ് സ്വപ്ന ഒരു മണിക്കൂറിലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വരാന്തയിലും ചെലവഴിച്ചിരുന്നു. ജയിൽ വകുപ്പു നടത്തിയ മൊഴിയെടുപ്പിൽ ശബ്ദരേഖയെ സ്വപ്ന തള്ളിപ്പറയാത്ത സാഹചര്യത്തിൽ വെളിപ്പെടുത്തലിലെ വസ്തുതയും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
നേരത്തെ അറസ്റ്റിലാവുന്നതിന് മുമ്പും സർക്കാരിന് അനുകൂലമായ സന്ദേശം സ്വപ്ന പുറത്തുവിട്ടിരുന്നു. അതേ നിലപാടിന്റെ ആവർത്തനമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. അതേസമയം ഓഗസ്റ്റ് 17നു സ്വപ്നയെ ഇഡി കോടതിയിൽ ഹാജരാക്കിയിരുന്നു. അന്നു ശബ്ദരേഖ റെക്കോർഡ് ചെയ്തിരിക്കാനുള്ള സാധ്യതയാണു അന്വേഷണ സംഘം ഇപ്പോൾ പരിശോധിക്കുന്നത്.

Related Articles

Latest Articles