Tuesday, November 17, 2026

രഞ്ജി ട്രോഫി ഉപേക്ഷിച്ചു; ചരിത്രത്തിലാദ്യമായി, എന്നാലും താരങ്ങൾക്ക് മാച്ച് ഫീ നല്കും

മുംബൈ∙ ഇത്തവണത്തെ രഞ്ജി ട്രോഫി മല്‍സരങ്ങള്‍ ഉപേക്ഷിച്ചു. കഴിഞ്ഞ 87 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് രഞ്ജി ട്രോഫി നടക്കാത്ത നടക്കാത്ത അവസ്ഥയുണ്ടാകുന്നത്. കോവിഡ് സാഹചര്യം മൂലമാണ് രഞ്ജി ട്രോഫി ഇത്തവണ നടത്താത്തത്.

രഞ്ജി ട്രോഫിയിലൂടെ കളിക്കാര്‍ക്ക് ലഭിക്കേണ്ട മാച്ച് ഫീ നല്‍കുമെന്ന് ബോര്‍ഡ് അറിയിച്ചു. വിവിധ സംസ്ഥാന അസോസിയേഷനുകളുടെ നിര്‍ദേശങ്ങള‍ും കണക്കിലെടുത്താണ് ഇത്തവണത്തെ ടൂര്‍ണമെന്റ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്ക് മാറ്റമുണ്ടാകില്ല. മാര്‍ച്ച് അവസാനം ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നതുകൂടി കണക്കിലെടുത്താണു തീരുമാനം. വിജയ് ഹസാരെ ട്രോഫി അടുത്ത മാസം ആരംഭിക്കും

Related Articles

Latest Articles