Tuesday, April 30, 2024
spot_img

ഐ.എന്‍.എക്സ് മീഡിയ കേസ് ; ചിദംബരത്തെയും ഡി.കെ ശിവകുമാറിനെയും സി.ബി.ഐ നാളെ ചോദ്യം ചെയ്യും

ദില്ലി : ഐ.എന്‍.എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രധനമന്ത്രി പി.ചിദംബരത്തെയും കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാറിനെയും ചോദ്യം എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് നാളെ ചോദ്യം ചെയ്യും. നേരത്തെ ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐയ്ക്ക് അനുമതി നല്‍കിയിരുന്നു. കേന്ദ്ര നിയമ മന്ത്രാലയമാണ് ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്.

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ഇതേ കേസില്‍ നേരത്തേ ചോദ്യം ചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമായി കാര്‍ത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തിരുന്നു. കാര്‍ത്തി ചിദംബരത്തെ ഫെബ്രുവരി 28ന് സി.ബി.ഐ അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.യു.പി.എ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ പി.ചിദംബരം ചട്ടം ലംഘിച്ച്‌ ഐ.എന്‍.എക്സ മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി നേടിക്കൊടുത്തെന്നാണ് കേസ്.

Related Articles

Latest Articles