ദില്ലിയിൽ ഡിജിറ്റൽ ന്യൂസ് പോർട്ടൽ ന്യൂസ് ക്ലിക്കിന്റെ ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അല്പസമയം മുൻപ് റെയ്ഡ് നടത്തി. ന്യൂസ് ക്ലിക്ക് ഉടമയും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർക്കായസ്ഥ, എഡിറ്റർ പ്രഞ്ചൽ എന്നിവരുടെ വീടുകളിലും സമാന്തരമായി ഇ ഡി റെയ്ഡ് നടത്തി. വാർത്താപോർട്ടലിനു ലഭിച്ച വിദേശ ധനസഹായവുമായി ബന്ധപ്പെട്ടാണ് റെയ്ഡുകൾ നടന്നതെന്ന് ഇഡി അറിയിച്ചു. 2009 ൽ സ്ഥാപിച്ച ഈ വാർത്താ പോർട്ടൽ രാജ്യവിരുദ്ധവും ഇടത് ജിഹാദി അഭിമുഖ്യമുള്ള വാർത്തകളാണ് പ്രസിദ്ധീകരിക്കുന്നത് എന്ന പരാതി വ്യാപകമായിരുന്നു.സിഎഎ,കർഷകസമരം,ദില്ലി കലാപം തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് ,ന്യൂസ് ക്ലിക്ക് നിരവധി ദേശവിരുദ്ധ നിലപാടുകൾ സ്വീകരിച്ചതായും ആരോപണമുണ്ട്.

