Tuesday, January 13, 2026

പവാറിനെ വിശ്വാസമില്ല… രാഷ്‌ട്രീയ മഞ്ച് യോഗം ബഹിഷ്കരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

ദില്ലി: മുതിർന്ന നേതാവും എൻ‌സി‌പി മേധാവിയുമായ ശരദ് പവാറിന്‍റെ രാഷ്‌ട്രീയ മഞ്ച് ബഹിഷ്കരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ദില്ലിയിലെ പവാറിന്‍റെ വസതിയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തില്ല. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ അഞ്ച് കോൺഗ്രസ് നേതാക്കൾക്ക് ക്ഷണമുണ്ടായിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവ് യശ്വന്ത് സിൻഹ, രാഷ്ട്രീയ ലോക്ദള്‍ പ്രസിഡന്‍റ് ജയന്ത് ചൗധരി, സിപിഐ എംപി ബിനോയ് വിശ്വം, സിപിഎം നേതാവ് നിലോട്ടപാൽ ബസു, ദേശീയ കോൺഫറൻസ് നേതാവ് ഉമർ അബ്‌ദുല്ല എന്നിവരും യോഗത്തിൽ ഉൾപ്പെട്ടിരുന്നു.

കോൺഗ്രസ് നേതാക്കളായ കപിൽ സിബ്ബാൽ, അഭിഷേക് മനു സിംഗ്വി, വിവേക് ​​തങ്ക, മനീഷ് തിവാരി എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ആരും തന്നെ യോഗത്തിൽ പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ. ടിഎംസി നേതാവ് യശ്വന്ത് സിൻഹയുടെ നേത്യത്വത്തിൽ ആരംഭിച്ച രാഷ്‌ട്രീയ മഞ്ച് ആണ് പ്രതിപക്ഷ യോഗം വിളിച്ചത്. എന്നാൽ യോഗം ബിജെപിക്കെതിരെയല്ലെന്നും ശരദ് പവാറല്ല, യശ്വന്ത് സിൻഹയാണ് യോഗം വിളിച്ചതെന്നും മുൻ എൻസിപി രാജ്യസഭ എംപി മാജിദ് മേമൻ പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles