ലഖ്നൗ: പൊലീസുകാരനായ അമ്മയിയച്ഛൻ ലൈംഗികമായി പീഡിപ്പിച്ചതിന് പിന്നാലെ പൊലീസ് കോൺസ്റ്റബിളായ യുവതിയെ മൊഴിചൊല്ലി ആർ എപി എഫ് ഉദ്യോഗസ്ഥനായ ഭർത്താവ്. ഉത്തര്‍പ്രദേശിലെ ഒരു പൊലീസ് കുടുംബത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രാത്രിയില്‍ വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് റിസര്‍വ് പൊലീസ് സേനയിലെ ഉദ്യോഗസ്ഥനായ നസീര്‍ യുവതിയെ പീഡിപ്പിച്ചത്. സംഭവം പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ യുവതി ഇക്കാര്യം ഭര്‍ത്താവും പൊലീസ് ഉദ്യോഗസ്ഥനുമായ ആബിദിനോട് പറഞ്ഞു. ഭാര്യയെ സഹായിക്കുന്നതിനുപകരം സംഭവം അറിഞ്ഞയുടന്‍ മുത്തലാഖ് ചൊല്ലുകയായിരുന്നു.
ഏറെക്കാലമായി താൻ ഭർതൃവീട്ടിൽ പീഡനം നേരിട്ടുവരികയാണെന്നും സ്ത്രീധനത്തിന്റെ പേരിലും അതിക്രമം നേരിട്ടതായും യുവതി പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മീററ്റ് സ്റ്റേഷൻ ഹൌസ് ഓഫീസർ അറിയിച്ചു. ആബിദിനും നസീറിനുമെതിരെ കേസെടുത്തിട്ടുണ്ട്. രാജ്യത്ത് മുത്തലാഖിന് നിരോധനമുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona