Tuesday, September 29, 2026

ഡ്രോണുകള്‍ ഉപയോഗിച്ചുള്ള കളി ഇനി വേണ്ട : തടയാന്‍ വന്‍ സംവിധാനങ്ങളുമായി സൈന്യം

ജമ്മു: തീവ്രവാദികള്‍ അയയ്ക്കുന്ന ഡ്രോണുകളെ തടയാന്‍ ശക്തമായ സംവിധാനമൊരുക്കി ജമ്മുവിലെ എയര്‍ഫോഴ്‌സ് ആസ്ഥാനം. ഡ്രോണുകളെ നീരീക്ഷിക്കാനും
അവയുടെ സഞ്ചാരം ജാം ചെയ്യാനുമുള്ള ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ദേശീയ സുരക്ഷാ സേനയാണ് ഇവിടം സുരക്ഷിതമാക്കാനുള്ള ദൗത്യം
എറ്റെടുത്തിരിക്കുന്നത്. ഡ്രോണുകളെ വെടിവെച്ചിടുന്നതിനുള്ള പ്രത്യേക തരം തോക്കുകളും തയ്യാറായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ എയര്‍ഫോഴ്‌സ്
ആസ്ഥാനത്തിന് നേര്‍ക്ക് തീവ്രവാദികള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

ജമ്മുവിലെ വ്യോമസേനയുടെ വിമാനത്താവളത്തിന് നേര്‍ക്ക് ഇരട്ട സ്‌ഫോടനം നടത്തിയത് ഡ്രോണുകളെ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍
എന്‍.ഐ.എയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുകയാണ്. സ്‌ഫോടനം നടന്നതിന് തൊട്ടടുത്ത ദിവസങ്ങളിലും ഡ്രോണുകള്‍ ഈ മേഖലയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷാസേന വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഡ്രോണുകളെ മടക്കിവിളിക്കുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles