Saturday, November 21, 2026

ദിലീപ് ചിത്രവുമായി എത്തുമെന്ന് ഒമർ ലുലു: ചിത്രത്തിൻറെ പേര് വെളിപ്പെടുത്തി സംവിധായകൻ

കൊച്ചി : മലയാളത്തിൽ പക്കാ എന്റർടൈൻമെന്റ് ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകരെ കൈയിലെടുത്ത സംവിധായകനാണ് ഒമർ ലുലു. ഇപ്പോൾ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഒമർ ലുലു ചിത്രമായ പവര്‍ സ്റ്റാറിനു വേണ്ടിയാണ്. ബാബു ആന്റണി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എന്നാലിപ്പോൾ വൈറലാകുന്നത് ഒമർ ലുലുവിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്തകളാണ്. ഒമർ, ദിലീപ് കൂട്ടുകെട്ടിൽ ഒരു സിനിമ ഉണ്ടാകുവോയെന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തീർച്ചയായും ഉണ്ടാവും “അംബാനി ആൻ ഒമർ ബിസിനസ്” ഇങ്ങനെ ഒരു വിഷയം മനസ്സിലുണ്ട് എന്നും, ‘പവർസ്റ്റാർ’ റിലീസ് കഴിഞ്ഞ് ഒരു പടം കൂടി ഉണ്ട് അത് കഴിഞ്ഞാൽ ദിലീപേട്ടനെ വെച്ച് ‘അംബാനി’ ചെയ്യണം എന്നൊക്കെയാണ് ആഗ്രഹം ഉണ്ട് എന്നാണ് ഒമർ ലുലു മറുപടി നൽകി. ഇതോടെ ഏറെ ആവേശത്തിലാണ് ആരാധകർ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles