Sunday, May 5, 2024
spot_img

മുസ്ലീം സ്ത്രീകള്‍ക്ക് മസ്ജിദുകളില്‍ പ്രവേശനം നല്‍കണം; സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി ഹിന്ദുമഹാസഭ

ദില്ലി: ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചതിന് പിന്നാലെ മുസ്ലീം സ്ത്രീകള്‍ക്ക് മസ്ജിദുകളില്‍ പ്രവേശനം നല്‍കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി. ഭരണഘടനയുടെ 21, 14 ആര്‍ട്ടിക്കിളിന്‍റെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിന്ദുമഹാസഭ നേതാവ് സ്വാമി ദത്താത്രേയ സായ് സ്വരൂപ്‌നാഥാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

നേരത്തെ സമാനമായ ഹര്‍ജിയുമായി ദത്താത്രേയ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. പള്ളികളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നതിന് മതിയായ തെളിവ് ഹാജരാക്കാന്‍ ഹരജിക്കാരന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. മുസ്ലീം വിഭാഗത്തിലെ സ്ത്രീകളെ പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും അത് വിലക്കണമെന്നും ദത്താത്രേയയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Related Articles

Latest Articles