പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം വിക്രം. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തി ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തെത്തിയിരിക്കുകയാണ്. കമൽഹാസനെ കൂടാതെ മക്കൾ സെൽവൻ വിജയ് സേതുപതിയും, മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരുടെ ക്ലോസപ്പാണ് പോസ്റ്ററിൽ. ബ്ലാക്ക് ആൻഡ് വൈറ്റിൽ മൂവരുടെയും കഥാപാത്രങ്ങളുടെ മുഖമാണ് പോസ്റ്ററിലുള്ളത്. കമൽഹാസൻ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ‘ധീരന്മാരാണ് അധികാരത്തിലേറുക’ എന്ന കുറിപ്പിലാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല കഴിവുറ്റ യുവതാരങ്ങൾക്കൊപ്പം താൻ എത്തുകയാണെന്നും മുൻപത്തെപ്പോലെ വിജയിപ്പിക്കണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രം നിർമ്മിക്കുന്നത്. സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. ചെന്നൈയില്‍ വൈകാതെ ചിത്രീകരണം ആരംഭിക്കും. 2022ല്‍ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

