Sunday, May 19, 2024
spot_img

ധനുഷിനും വിജയ്ക്കും പിന്നാലെ ബോളിവുഡ് കിങിനും കുരുക്ക്; നികുതി അടച്ചില്ല; അമിതാഭ് ബച്ചന്റെ റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്ത് കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ്

കർണാടക: ധനുഷിനും, വിജയ്ക്കും പിന്നാലെ ആഡംബര കാർ ഇൻഷുറൻസ് അടക്കാത്തതിന് ബോളിവുഡ് കിങ് അമിതാഭ് ബച്ചനും കുരുക്ക് വീഴുന്നു. താരത്തിന്റെ പേരിലുള്ള ആഡംബര കാര്‍ പിടിച്ചെടുത്തു. നികുതി അടയ്ക്കാത്തതിന്റെ പേരിലാണ് അമിതാഭ് ബച്ചന്റെ പേരിലുള്ള കാര്‍ പിടിച്ചെടുത്തത്.

കര്‍ണാടക മോട്ടോര്‍വാഹന വകുപ്പാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്തത്. 2019 ലാണ് ഈ കാര്‍ അമിതാഭ് ബച്ചന്റെ പേരില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കാര്‍ ബെംഗളൂരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന്‍ വിറ്റതായാണ് റിപ്പോര്‍ട്ട്. എന്നാൽ വ്യവസായിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. സംവിധായകന്‍ വിധു വിനോദ് ചോപ്രയാണ് ബച്ചന് ഈ കാറ് സമ്മാനിച്ചതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സല്‍മാന്‍ ഖാന്‍ എന്ന വ്യക്തിയാണ് ഇപ്പോള്‍ കാര്‍ ഓടിക്കുന്നത്. കാറുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles