Sunday, October 4, 2026

രാമപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; സഹപാഠിയായ പതിനാറുകാരനടക്കം നാല് പേര്‍ പിടിയിൽ

കോട്ടയം: രാമപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നാല് പേ‍ര്‍ പിടിയിൽ. രാമപുരം ഏഴാച്ചേരി സ്വദേശി അർജ്ജുൻ ബാബു (25), പുനലൂർ സ്വദേശി മഹേഷ് (29), പത്തനാപുരം സ്വദേശി എബി മാത്യു (31), കൊണ്ടാട് സ്വദേശിയായ പതിനാറുകാരൻ എന്നിവരെയാണ് കേസിൽ രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

പതിനാറുകാരിയെ ആദ്യം പ്രണയത്തിൽ കുടുക്കി പീഡിപ്പിച്ചത് അര്‍ജുൻ ബാബുവാണ്. ഇൻസ്റ്റാഗ്രാം വഴിയാണ് ഇയാൾ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാൾ സുഹൃത്തുകളായ കൂട്ടുപ്രതികൾക്ക് വിവരം കൈമാറുകയും അവരും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. കേസിൽ പിടിയിലായ പതിനാറുകാരൻ പെണ്‍കുട്ടിയുടെ സഹപാഠിയാണ്.

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ച് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് രക്ഷിതാവിൻ്റെ പരാതിയിൽ രാമപുരം പൊലീസ് കേസെടുക്കുകയും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles