Tuesday, October 27, 2026

തമിഴ്നാ‌ട്ടിൽ ഗർഭിണിയായ പതിനഞ്ചുകാരി മരിച്ചു;കാമുകൻ അറസ്റ്റിൽ

പതിനഞ്ചുകാരിയായ ഗർഭിണി മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ.തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലുള്ള ചെങ്കം എന്ന സ്ഥലത്താണ് സംഭവം.​ഗർഭഛിദ്രം നടത്താൻ ​ഗുളിക കഴിച്ചതാണ് പതിനഞ്ചുകാരി.സംഭവത്തിൽ മുരുഗൻ(27) ആണ് പോലീസ് പിടിയിലായത്. പെൺകുട്ടിയെ ദിവസവും സ്കൂളിൽ കൊണ്ടുപോയിരുന്നത് യുവാവായിരുന്നു. ഇതിനിടയിൽ ഇരുവരും അടുപ്പത്തിലായി. തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെ മുരുഗൻ സുഹൃത്തിന്റെ സഹായത്താൽ ഗർഭഛിദ്ര ഗുളിക സംഘടിപ്പിക്കുകയായിരുന്നു.

സംഭവം ഇങ്ങനെ ഗുളികയുമായി എത്തിയ മുരുഗൻ പതിവ് പോലെ പെൺകുട്ടിയെ സ്കൂളിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി. വഴിയിൽ വെച്ച് പെൺകുട്ടി ഗുളിക കഴിച്ചു. എന്നാൽ സ്കൂളിൽ എത്തുന്നതിന് മുമ്പ് പെൺകുട്ടി അബോധാവസ്ഥയിലായി.തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Related Articles

Latest Articles