Friday, May 3, 2024
spot_img

ആലുവയിൽ പുഴയിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച 17 വയസുകാരന് ദാരുണാന്ത്യം; പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു

ആലുവ: മാർത്താണ്ഡ വർമ്മ പാലത്തിൽ നിന്നും പെൺകുട്ടി പുഴയിലേക്ക് ചാടി. രക്ഷിക്കാനായി ചാടിയ 17 വയസുകാരൻ മരിച്ചു. പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശിനിയാണ് രക്ഷപെട്ടത്. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് പുഴയിൽ മുങ്ങി മരിച്ചത്.

പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഗൗതമിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെന്നാണ് വിവരം.

Related Articles

Latest Articles