ഇടുക്കി :കുമളിയിൽ സ്‌കൂൾ വിദ്യാർഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ഇരുപതുകാരൻ പോലീസ് പിടിയിൽ. തൃശ്ശൂർ മുകുന്ദപുരം സ്വദേശി അലൻ ബാബുവിനെയാണ് പോലീസ് പിടികൂടിയത്. ബുധനാഴ്ച കുമളിയിലെ ലോഡ്ജിൽ സ്‌കൂൾ യൂണിഫോമിൽ പെൺകുട്ടിയെ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു
പോലീസ് എത്തി പെൺകുട്ടിയെ സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. അലൻ ബാബു തന്നെ നിർബന്ധിച്ച് ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ചാണ് വിളിച്ചുവരുത്തിയത്. യുവാവിനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു.

