നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് വെങ്ങാനൂർ ഭാഗത്തു നടത്തിയ പരിശോധനയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിലായി. വെങ്ങാനൂർ അണ്ടൂർ വിളാകം സ്വദേശിയായ സുജേഷ് കൃഷ്ണ (20 ) യാണ് 2.068 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. ഇയാൾക്കെതിരെ . U/s 22(b) & 25 of Ndps Act, 1985 പ്രകാരം കേസെടുത്തു. പ്രതി ലഹരി കടത്തുന്നതിന് ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് സംഘം പിടിച്ചെടുത്തു
നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സുധീർ, ആർ പത്മകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി.ബി.ഷാജു സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത്, അജിത്, പ്രസന്നൻ, അഖിൽ, wceo ജീന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

