Sunday, September 20, 2026

പത്തുവയസുകാരിയെ ലൈം​ഗിമായി പീഡിപ്പിച്ച് 61 കാരൻ; ശേഷം മിഠായിക്ക് 10 രൂപ നൽകി ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു; വടകരയിൽ പ്രതി അബ്ദുൾ റസാഖ് അറസ്റ്റിൽ

വടകര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗിമായി പീഡിപ്പിച്ച 61 കാരൻ അറസ്റ്റിൽ. കക്കട്ടിയിൽ സജീർ മൻസിൽ അബ്ദുൾ റസാഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കളിച്ചുകൊണ്ടിരുന്ന പത്തുവയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന കുടുംബത്തിന്റെ പരാതിയിൽ വടകര പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതിക്രമം നടന്ന ദിവസം പ്രതിയുടെ ഭാര്യയും മകളും പുറത്തുപോയ നേരത്താണ് അബ്ദുൾറസാഖ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് പെൺകുട്ടി കരഞ്ഞു. ഇതോടെ പത്ത് രൂപ പെൺകുട്ടിയ്‌ക്ക് നൽകി മിഠായി വാങ്ങാനും സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്താണ് ഇയാൾ പറഞ്ഞയച്ചത്. എന്നാൽ പെൺകുട്ടി വീട്ടിലെത്തി കാര്യം വീട്ടുകാരോട് പറഞ്ഞതോടെ രക്ഷിതാക്കൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ വടകര പോലീസ് കുടുംബത്തിന്റെ പരാതിയിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്താണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Related Articles

Latest Articles