Friday, May 17, 2024
spot_img

350 ലേറെ കാറുകൾ അണി നിരന്ന കാർ റാലി,രാമക്ഷേത്രത്തിന്റെ കൂറ്റൻ പരസ്യബോർഡുകൾ, പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി വിപുലമായ പരിപാടികളുമായി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം

അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ആഘോഷമാക്കുകയാണ് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം.ഇതിന്റെ ഭാഗമായി
അമേരിക്കയിലെ ഇന്ത്യക്കാർ ന്യൂജേഴ്‌സിയിലെ എഡിസണിൽ കാർ റാലി സംഘടിപ്പിച്ചു.350 ലേറെ കാറുകൾ റാലിയിൽ പങ്കെടുത്തു.ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

ഭഗവാൻ രാമന്റെ ചിത്രങ്ങൾ ആലേഖനം ചെയ്‌ത പതാകകളേന്തി ആയിരങ്ങളാണ് റാലിയിൽ പങ്കെടുത്തത്. പത്തോളം സംസ്ഥാനങ്ങളിൽ രാമക്ഷേത്രത്തിന്റെ കൂറ്റൻ പരസ്യബോർഡുകളാണ് ഉയർന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് 40-ലധികം പരസ്യ ബോർഡുകൾ സ്ഥാപിച്ചത്. പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ശുഭ മൂഹുർത്തത്തിനായി ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ഹിന്ദു പരിഷത്ത് ഓഫ് അമേരിക്കയുടെ ജനറൽ സെക്രട്ടറി അമിതാഭ് വി.ഡബ്ല്യു മിത്തൽ പറഞ്ഞു

Related Articles

Latest Articles