Thursday, May 16, 2024
spot_img

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ് ! ചാത്തന്നൂർ സ്വദേശികളായ 3 പേർ കസ്റ്റഡിയിൽ ! പ്രതികൾ പിടിയിലായത് തമിഴ്‌നാട് പുളിയറയിൽ നിന്ന്

കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂർ സ്വദേശികളായ മൂന്നുപേര്‍ പോലീസിന്റെ കസ്റ്റഡിയില്‍. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവർ കുടുംബാംഗങ്ങളാണെന്നും രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായതെന്നുമാണ് പുറത്തുവരുന്ന വിവരം. ഇവരില്‍നിന്ന് രണ്ട് കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട് . ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.

ഉച്ചയ്ക്ക് 1.45-നാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിയിലായ മൂന്ന് പേർക്കും കേസുമായി നേരിട്ട് ബന്ധമുള്ളവരാണ് എന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Previous article
Next article

Related Articles

Latest Articles