Friday, May 17, 2024
spot_img

തെങ്കാശിയിലെ പുളിയറയിൽ നിന്ന് പിടിയിലായത് തട്ടിക്കൊണ്ട് പോകലിൽ നേരിട്ട് പങ്കുള്ളവർ ! സംഘം തമിഴ്‌നാട് വരെയെത്തിയത് കടുത്ത സുരക്ഷാവലയമാണ് തങ്ങൾ തീർത്തതെന്ന് വീമ്പിളക്കിയ പോലീസിനെ നോക്ക് കുത്തിയാക്കി ! പോലീസിന് ഒരേ സമയം ആശ്വാസവും നാണക്കേടും

കൊല്ലം : കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേർ തമിഴ്‌നാട് അതിർത്തിയായ തെങ്കാശിയിലെ പുളിയറയിൽ നിന്ന് കസ്റ്റഡിയിലായെന്ന വാർത്ത പോലീസിന് ഒരേ സമയം ആശ്വാസവും നാണക്കേടും.പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ സാധിച്ചത് നേട്ടമാണെങ്കിലും കടുത്ത സുരക്ഷാവലയമാണ് തങ്ങൾ തീർത്തതെന്ന് വീമ്പിളക്കിയ പോലീസിനെ നോക്ക് കുത്തിയാക്കിയാണ് സംഘം തമിഴ്‌നാട് വരെ എത്തിയത് എന്ന വസ്തുത ക്ഷീണമാകും.

അതേസമയം ഇവർ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. തട്ടിക്കൊണ്ടുപോകലുമായി ഇവർക്ക് നേരിട്ട് ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പിടിയിലായത് കുടുംബംഗങ്ങളും അച്ഛനും അമ്മയും മകനുമാണെന്നും വിവരമുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കാളിത്തം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ പശ്ചാത്തലത്തിൽ പിടിയിൽ ആയവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഉച്ചയ്ക്ക് 1.45-നാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് റിപ്പോർട്ടുകൾ.

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത്. പിന്നാലെ ബന്ധുക്കൾ പൊലീസിൽ അറിയിക്കുകയും പൊലീസും നാട്ടുകാരും ഉടൻതന്നെ വ്യാപക തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത ദിവസം കൊല്ലം നഗരഹൃദയത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് പ്രതികളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. കുട്ടിയുടെ സഹായത്തോടെയാണ് രേഖാചിത്രം തയാറാക്കിയത്.

Related Articles

Latest Articles