Sunday, May 19, 2024
spot_img

കണ്ണൂരിൽ പോലീസുകാരെ ക്ലബ്ബിൽ പൂട്ടിയിട്ട് മർദ്ദിച്ച കേസ്; മുഴുവൻ പ്രതികളും പിടിയിൽ, ക്ലബ്ബിലിരുന്ന് പരസ്യമായി മദ്യപിച്ചതടക്കം നിരവധി കേസുകൾ ചുമത്തി നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി

കണ്ണൂർ: മദ്യപാന സംഘത്തെ പിടികൂടാനെത്തിയ എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ക്ലബ്ബിൽ പൂട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ 4 പേർ കൂടി അറസ്റ്റിൽ. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജുൽ, സനൽ, സംഗീത്,കാർത്തിക് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. 7 അംഗ സംഘമാണ് അത്താഴക്കുന്നിലെ ക്ലബിൽവച്ച് പൊലീസിനെ ആക്രമിച്ചത്. ഇതിൽ 3 പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളും ഇതോടെ പിടിയിലായി.

കഴിഞ്ഞ ദിവസം വൈകിട്ട് 7.30 ന് കക്കാട് അത്താഴക്കുന്നിലായിരുന്നു സംഭവം നടന്നത്. പതിവ് പട്രോളിങ്ങിന് ഇറങ്ങിയതായിരുന്നു. ക്ലബ്ബിലിരുന്ന് പരസ്യമായി മദ്യപിക്കുന്നുവെന്ന പരാതിയെ തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് ആക്രമണം നടന്നത്. കണ്ണൂർ എസ്ഐ സി.എച്ച്. നസീബ്, സിപിഒ അനീസ് എന്നിവർ ഉളൾപ്പെടെയുള്ളവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ പൊലീസുകാർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. എസ്ഐ സി.എച്ച്. നസീബിന്‍റെ കൈയ്ക്കു സാരമായി പരിക്കേറ്റിരുന്നു.

Related Articles

Latest Articles