Wednesday, May 29, 2024
spot_img

കഴക്കൂട്ടത്ത് യുവതിയെ ബലാംത്സംഗത്തിനിരയാക്കിയ കേസ്; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ, പ്രതിക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് നിർദ്ദേശം

ദില്ലി: കഴക്കൂട്ടത്ത് യുവതിയെ ബലാംത്സം​ഗത്തിനിരയാക്കിയ കേസിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. പ്രതിക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് നാല് ദിവസത്തിനകം സമർപ്പിക്കാൻ പോലീസിന് കമ്മീഷൻ നിർദ്ദേശം നൽകി.

മറ്റൊരാളുമായുള്ള സൗഹൃദത്തിന്റെ പേരിലുണ്ടായ തർക്കമാണ് പീഡനത്തിൽ കലാശിച്ചത്. ഒരു സ്ത്രീക്കെതിരായ ഇത്തരം ക്രൂരമായ ആക്രമണങ്ങളെ കമ്മീഷൻ ശക്തമായി അപലപിച്ചു. വിഷയം സമയബന്ധിതമായി അന്വേഷിക്കാനും പ്രസക്തമായ വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിക്കാനും ആവശ്യപ്പെട്ട് പൊലീസ് ഡയറക്ടർ ജനറലിനു കമ്മീഷൻ കത്തയച്ചു. കേരളത്തിലെ ക്രമസമാധന നില സംബന്ധിച്ചു ആശങ്ക പ്രകടിപ്പിച്ച കമ്മീഷൻ യുവതിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം കഴക്കൂട്ടത്ത് ഗൗഡൗണിൽ യുവതി പീഡനത്തിരയായ സംഭവത്തിൽ പ്രതി കിരൺ റിമാന്റിൽ. കിരൺ പീഡനദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും, വസ്ത്രങ്ങളും, ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പീഡനം നടന്ന ഗോഡൗണിലും ഫോറൻസിക്
സംഘം പരിശോധന നടത്തി.

Related Articles

Latest Articles