Sunday, October 4, 2026

മധ്യപ്രദേശിൽ കോൺഗ്രസിനു ഇതിലും വലിയ തിരിച്ചടി ഇനിയില്ല; നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ എംഎൽഎ ബിജെപിയിൽ അംഗത്വമെടുത്തു

ഭോപ്പാല്‍ : മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് കോണ്‍ഗ്രസ് എംഎല്‍എ സച്ചിൻ ബിർള ബിജെപിയില്‍ ചേര്‍ന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെയും ബിജെപി. സംസ്ഥാന അദ്ധ്യക്ഷന്‍ വി.ഡി. ശര്‍മയുടേയും സാന്നിധ്യത്തില്‍ ബിജെപി. ഓഫീസില്‍ നടന്ന ചടങ്ങിലാണ് സച്ചിന്‍ ബിര്‍ള ബിജെപിയിൽ അംഗത്വമെടുത്തത്.

ഖാര്‍ഗോണ്‍ ജില്ലയിലെ ബര്‍വാഹ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് 2018 ലാണ് സച്ചിൻ ബിർള നിയമസഭയിലെത്തിയത്. ഗുര്‍ജാര്‍ ഉള്‍പ്പടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്.

Related Articles

Latest Articles