ആരാധകർ തമ്മിൽ തല്ലുന്നു ; പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന്
ദില്ലി : ഐപിഎല്ലിൽ ഇന്നലെ നടന്ന ദില്ലി ക്യാപിറ്റൽസ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ ഗാലറിയിൽ ആരാധകരുടെ കൂട്ടത്തല്ല് . മത്സരം കാണാനെത്തിയ ആറിലധികം പേരാണു പരസ്പരം തല്ലിയതെന്ന് പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കൂട്ടത്തല്ല് നടത്തിയ ആരാധകരിൽ ചിലരുടെ കൈയ്യിൽ ദില്ലി ക്യാപിറ്റൽസിന്റെ പതാകയും കാണാം.
സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്തുണ്ടായ സംഘർഷത്തിൽ ആരാധകർ പരസ്പരം കസേരയിലേക്ക് തള്ളിയിട്ട് ചവിട്ടുന്നതും, ഇടിക്കുന്നതും പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. എന്നാൽ സംഘർഷത്തിനു കാരണമെന്തെന്ന് വ്യക്തമല്ല.
അതേസമയം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഒൻപതു റൺസിന് ദില്ലിയെ തോൽപ്പിച്ചു. അരുണ് ജെയ്റ്റ്ലി സ്റ്റേഡിയത്തില് ആദ്യം ബാറ്റ് ചെയ്ത സണ്റൈസേഴ്സ് നിശ്ചിത 20 ഓവറില് 6 വിക്കറ്റ് നഷ്ടത്തില് 197 റണ്സെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദില്ലി ക്യാപിറ്റൽസിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസിലെത്താനേ സാധിച്ചുള്ളൂ.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…