Wednesday, October 14, 2026

ഗ്രൗണ്ടിൽ തീപാറുന്ന പോരാട്ടം; ഗാലറിയിൽ ആരാധകരുടെ കൂട്ടത്തല്ല്; തമ്മിലടിച്ചത് ദില്ലി ആരാധകർ

ദില്ലി : ഐപിഎല്ലിൽ ഇന്നലെ നടന്ന ദില്ലി ക്യാപിറ്റൽസ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ ഗാലറിയിൽ ആരാധകരുടെ കൂട്ടത്തല്ല് . മത്സരം കാണാനെത്തിയ ആറിലധികം പേരാണു പരസ്പരം തല്ലിയതെന്ന് പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കൂട്ടത്തല്ല് നടത്തിയ ആരാധകരിൽ ചിലരുടെ കൈയ്യിൽ ദില്ലി ക്യാപിറ്റൽസിന്റെ പതാകയും കാണാം.

സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്തുണ്ടായ സംഘർഷത്തിൽ ആരാധകർ പരസ്പരം കസേരയിലേക്ക് തള്ളിയിട്ട് ചവിട്ടുന്നതും, ഇടിക്കുന്നതും പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. എന്നാൽ സംഘർഷത്തിനു കാരണമെന്തെന്ന് വ്യക്തമല്ല.

അതേസമയം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഒൻപതു റൺസിന് ദില്ലിയെ തോൽപ്പിച്ചു. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 197 റണ്‍സെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദില്ലി ക്യാപിറ്റൽസിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസിലെത്താനേ സാധിച്ചുള്ളൂ.

Related Articles

Latest Articles