Monday, October 5, 2026

എറണാകുളത്ത് അമ്മത്തൊട്ടിലിൽ അഞ്ച് ദിവസം പ്രായമായ ആൺ കുഞ്ഞ്; നിയമനടപടികൾ സ്വീകരിക്കനൊരുങ്ങി ശിശുക്ഷേമ സമിതി

കൊച്ചി: എറണാകുളത്ത് അമ്മത്തൊട്ടിലിൽ അഞ്ച് ദിവസം പ്രായമായ ആൺ കുഞ്ഞ്.. എറണാകുളം ജനറൽ ആശുപത്രിയോട് ചേർന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലാണ് ആൺകുട്ടിയെ കിട്ടിയത്.കുഞ്ഞിന് ഏകദേശം അഞ്ച് ദിവസം പ്രായം വരുമെന്ന് ഡോക്ടർ വ്യക്തമാക്കി.ഇന്നലെ രാത്രിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.കുഞ്ഞ് ഇപ്പോൾ ജനറൽ ആശുപത്രിയിലെ നഴ്സുമാരുടെ പരിചരണത്തിൽ കഴിയുകയാണ്.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയ ആളുകളാണ് അമ്മത്തൊട്ടിലിൽ കുഞ്ഞിനെ കണ്ടത്. ഉടൻ ആശുപത്രിയിൽ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിയമനടപടികൾ വരുംദിവസംതന്നെ ആലോചിച്ച് ചെയ്യുമെന്ന് ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ കെഎസ് അരുൺകുമാർ വ്യക്തമാക്കി

Related Articles

Latest Articles