Monday, November 2, 2026

സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ കേരളത്തിൽ വച്ച് പീഡിപ്പിച്ചു! തമിഴ്‌നാട് സ്വദേശിക്കെതിരെ കേസ്

വിനോദ സഞ്ചാരിയായ വിദേശവനിതയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തമിഴ്‌നാട് സ്വദേശിക്കെതിരെ കേസെടുത്തു . ചെക്കോ സ്ലൊവേക്കിയൻ പൗരയായ യുവതിയുടെ പരാതിയില്‍ കോയമ്പത്തൂര്‍ സ്വദേശിയായ പ്രേംകുമാറിനെതിരെ ഇടുക്കി കുമളി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെറായി, ആലപ്പുഴ, കുമളി എന്നിവിടങ്ങളില്‍വച്ച് പ്രേംകുമാര്‍ പീഡിപ്പിക്കുകയും കൈവശമുണ്ടായിരുന്ന പണം അപഹരിച്ച ശേഷം കടന്നുകളയുകയും ചെയ്തുവെന്നാണ് വിദേശ വനിതയുടെ പരാതി.

വിദേശവനിതയും പ്രേംകുമാറും സമൂഹ മാദ്ധ്യമത്തിൽ നേരത്തെ പരിചയമുള്ളവരാണ്. തുടര്‍ന്ന് യുവതിക്കൊപ്പം ഇയാളും വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ യാത്രചെയ്തു. ഇതിനിടെയാണ് പീഡനം നടന്നത് എന്നാണ് വിദേശ വനിത ആരോപിക്കുന്നത്. യുവതിയുടെ പരാതിയിൽ കേസെടുത്ത കുമളി പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles