Saturday, September 19, 2026

മധുര ഭക്ഷണങ്ങൾ അമിതമായി കഴിച്ച് പ്രമേഹം കൂട്ടി ജാമ്യത്തിന് ശ്രമിക്കുന്നു ! കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് ഇഡി

ദില്ലി മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ വിചാരണ കോടതിയില്‍ ഗുരുതര ആരോപണവുമായി ഇഡി. ദില്ലി മുഖ്യമന്ത്രി ജയിലിനുള്ളിലിരുന്ന് മാമ്പഴം പോലുള്ള മധുരമുള്ള ഭക്ഷണം, അമിതമായി കഴിച്ച് പ്രമേഹം കൂട്ടാൻ ശ്രമിക്കുന്നുവെന്നാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി, ജാമ്യം ലഭിക്കുന്നതിനായാണ് കെജ്‌രിവാൾ മനപൂർവ്വം ഇങ്ങനെ ചെയ്യുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു. തുടർന്ന് കെജ്‌രിവാളിന് ജയിലില്‍ നല്‍കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കോടതി, ഇഡിയോട് തേടി.

വീഡിയോ കോൺഫറൻസിലൂടെ ഡോക്ടറെ കാണാനുള്ള സൗകര്യവും ദിവസവും പ്രമേഹം പരിശോധിക്കാനുള്ള സൗകര്യവും നല്‍കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി വീണ്ടും നാളെ പരിഗണിക്കും. നേരത്തെ കേജ്‍രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ദില്ലി റൗസ് അവന്യൂ കോടതി ഈ മാസം 23 വരെ നീട്ടിയിരുന്നു.

Related Articles

Latest Articles