Saturday, January 10, 2026

ചക്കക്കൊമ്പൻ ഉഷാറാണ്..! കാറിടിച്ചിട്ടും പരിക്ക് നിസ്സാരം;വനം വകുപ്പ് വെറ്റിനറി ഡോക്ടർ ആനയെ നിരീക്ഷിച്ചു

മൂന്നാർ: കാറിടിച്ച് പരിക്കേറ്റിട്ടും ചക്കകൊമ്പൻ ഉഷാറാണ്.ചക്കക്കൊമ്പന് നിസാര പരിക്കുകൾ മാത്രമേ ഉള്ളുവെന്ന് വനം വകുപ്പ് വെറ്റിനറി ഡോക്ടർ നിരീക്ഷിച്ച ശേഷം വ്യക്തമാക്കി.നിലവിൽ പരിക്ക് സാരമുള്ളതല്ലെന്നും ആന സാധാരണപോലെ നടക്കുകയും ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വനംവകുപ്പ് വെറ്ററിനറി ഡോക്ടറും ദേവികുളം റേഞ്ച് ഓഫീസറും നേരിട്ട് കണ്ടാണ് വിലയിരുത്തിയത്. ഒരാഴ്ചത്തേക്ക് ചക്കക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇടുക്കി പൂപ്പാറ ചൂണ്ടലിൽ റോഡിലിറങ്ങിയ അരിക്കൊമ്പനെ കാറിടിച്ചത്. അപകടത്തിൽ കാറിന് കേടുപാട് സംഭവിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം. ചൂണ്ടൽ സ്വദേശി തങ്കരാജിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വളവിൽ നിന്ന കാട്ടാനയെ കാർ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം കാട്ടാന കാറിന് മുകളിലിരുന്നു

Related Articles

Latest Articles