Tuesday, May 21, 2024
spot_img

താമരശ്ശേരിയിൽ ബിരുദ വിദ്യാർത്ഥിനിയെ ലഹരി നൽകി ക്രൂരമായി പീഡിപ്പിച്ചു; പീഡനശേഷം ചുരത്തിൽ ഉപേക്ഷിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ കോളേജ് വിദ്യാ‍ത്ഥിനിയെ ലഹരി നൽകി ക്രൂരമായി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു. വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വിദ്യാ‍ത്ഥിനി മൊഴി നൽകി. ചൊവ്വാഴ്ച്ചയാണ് പെൺകുട്ടിയെ കാണാതായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് പെൺകുട്ടിയെ ചുരത്തിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് കോളേജിൽ നിന്ന് വിവരമറിയിച്ചപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയതായിരുന്നു പെൺകുട്ടി. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, കേസിൽ പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles