Friday, May 3, 2024
spot_img

സെയിൽസ്മാന്‍റെ കണ്ണൊന്നുതെറ്റി; ഒന്നരപ്പവന്റെ രണ്ട് മാല കവർന്ന് യുവതി മുങ്ങി; എല്ലാത്തിനും സാക്ഷിയായി സിസിടിവി ക്യാമറ!

മലപ്പുറം: സെയിൽസ്മാനെ വെട്ടിച്ച് ഒന്നരപ്പവന്റെ രണ്ട് സ്വർണ്ണമാലയുമായി യുവതി കടന്നു. കഴിഞ്ഞ ദിവസമാണ് സ്വർണ്ണം വാങ്ങാനെന്ന പേരിലെത്തിയ യുവതി ചെമ്മാടുള്ള ജ്വല്ലറിയിൽ നിന്ന് ഒന്നര പവന്റെ രണ്ട് സ്വർണ്ണമാലകൾ കവർന്നത്. സിസിടിവിയിൽ മോഷണദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് യുവതി കുടുങ്ങിയത്.

അതിവിദഗ്ധമായിട്ടായിരുന്നു യുവതിയുടെ മോഷണം. വിവിധ മോഡലുകളിലുള്ള മാലകൾ സെയില്‍സ്മാൻ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇത്തരത്തിൽ മാലകൾ എടുക്കാൻ സെയിൽസ്മാൻ മാറിയ തക്കത്തിനാണ് യുവതി സ്വർണ്ണമാല കൈക്കലാക്കിയത്. തുടർന്ന് കയ്യിൽ കരുതിയ ബാഗിലേക്ക് സ്വർണ്ണമാല മാറ്റുകയായിരുന്നു. പിന്നീട് സ്വർണ്ണം വാങ്ങാതെ യുവതി മടങ്ങുകയായിരുന്നു.

യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വർണ്ണമാലകൾ കാണാനില്ലെന്ന് വ്യക്തമായത്. തുടർന്ന് ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയാണ് മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. സംഭവത്തില്‍ ജ്വല്ലറി ഉടമ തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Articles

Latest Articles