Tuesday, May 7, 2024
spot_img

കഴക്കൂട്ടത്ത് ലഹരിവേട്ട ; ലഹരിയുമായി ഗോവയിൽ നിന്നെത്തിയ എട്ടംഗ സംഘത്തെ പിടികൂടി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ലഹരിയുമായെത്തിയ സംഘത്തിലെ പിടികൂടി. ഗോവയിൽ നിന്നും ലഹരിയുമായെത്തിയ 8 പേരെയാണ് കഴക്കൂട്ടത്തു വച്ച് പിടിച്ചത്. എംഡിഎംഎയും, എൽഎസ്‍ഡി സ്റ്റാമ്പുമായി ഗോവയിൽ നിന്നും സംഘമെത്തുമെന്ന വിവരം ലഭിച്ചിരുന്നു അതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഡാൻസാഫ് സംഘം ഇവരെ പിന്തുടരുകയായിരുന്നു.

ഇവർ സഞ്ചരിച്ചിരുന്ന രണ്ട് വാഹനം തടയുകയും വാഹനത്തിനുള്ളിൽ നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെടുക്കുകയുമായിരുന്നു.. പുതുവത്സാരാഘോഷത്തിന് ശേഷം ഗോവയിൽ നിന്നും കൊണ്ടുവന്ന ലഹരിവസ്തുക്കള്‍ ഇവർ പല സ്ഥലങ്ങളിൽ വിൽപ്പന നടത്തി വരുകയായിരുന്നു. കൊലക്കേസിൽ പ്രതിയായ ദിപു ദത്ത്, ശ്രീജിത്ത്, ആദർശ്, രജ്ഞിത്ത്, വിഷ്ണു, ശ്യാംകുമാർ, സുബാഷ്, അരുണ്‍ എന്നിരെയാണ് പിടികൂടിയത്.

Related Articles

Latest Articles