തൃശൂർ: കൺസ്യൂമർ ഫെഡിന്‍റെ മദ്യ ശാലയിൽ ഇന്നലെ രാത്രിയോടെയാണ് മദ്യം കിട്ടാത്തതിന് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.അക്രമാസക്തരായ നാല് പേരെയാണ് പോലീസ് കയ്യോടെ പിടികൂടിയത്.മദ്യശാല അടച്ച ശേഷമാണ് കോഴിക്കോട് സ്വദേശികളായ സംഘം എത്തിയത് തുടർന്നായിരുന്നു ഭീഷണി.
അതേസമയം ഇന്നലെ രവിപുരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ് ഉണ്ടായി. രവി പുരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെയാണ് ബോംബേറുണ്ടായത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.മദ്യം വാങ്ങാനെത്തിയപ്പോഴുണ്ടായ തര്‍ക്കമാണ് അക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഒരു യുവാവ് മദ്യം വാങ്ങാനെത്തിയിരുന്നു. ഈ ഔട്ട്‌ലെറ്റില്‍ ഏറെയും വനിത ജീവനക്കാരാണ് ഉള്ളത്. അവരോട് ലൈംഗിക ചുവയോടെ സംസാരിച്ചത് മറ്റ് ജീവനക്കാര്‍ ചോദ്യം ചെയ്തു ഇതോടെയാണ് സംഘർഷം ഉടലെടുത്തത്.

