Saturday, April 20, 2024
spot_img

സംസ്ഥാനത്ത് കോഴി ഇറച്ചി വിലയിൽ വൻ വർദ്ധന;അനാവശ്യമായി ഫാം ഉടമകൾ വില വർദ്ധിപ്പിക്കുന്നുവെന്ന പരാതിയുമായി വ്യാപാരികൾ

തിരുവനന്തപുരം:സംസ്ഥാനത്ത് ദിനം പ്രതി കോഴി ഇറച്ചി വില വർദ്ധിക്കുകയാണ്. 220 മുതൽ 250 വരെയായിരിക്കുകയാണ് നിലവിൽ ഉള്ള വില.കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിയിറച്ചി വില കൂടിയത് 90 രൂപയാണ്. ഈ സാഹചര്യത്തിൽ വലിയ പ്രതിഷേധത്തിനൊരുങ്ങുകയാണ് കോഴിയിറച്ചി വ്യാപാരികൾ.അനാവശ്യമായി ഫാം ഉടമകൾ വില വർധിപ്പിക്കുന്നുവെന്നാണ് വ്യാപാരികളുടെ പരാതി.
കോഴിവില കൂടിയതോടെ കോഴിമുട്ടയുടെ വിലയും വർദ്ധിച്ചു. ഒരു കോഴി മുട്ടയ്ക്ക് 6 രൂപയായിരുന്നു വില. എന്നാൽ നിലവിൽ 6 രൂപയായിരിക്കുകയാണ് മുട്ടയുടെ വില.

വില വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ വില്‍പ്പന നിര്‍ത്തിവയ്ക്കേണ്ടി വരുമെന്നാണ് ചിക്കന്‍ വ്യാപാരി വ്യവസായി സമിതി അറിയിച്ചിരിക്കുന്നത്.വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കച്ചവടക്കാരും 14-ാം തീയതി അനിശ്ചിതകാല കടയടപ്പ് സമരം നടത്തുമെന്ന് വ്യാപാരികള്‍ അറിയിച്ചു.

Related Articles

Latest Articles