തമിഴ് സിനിമാ ലോകത്തെയും സോഷ്യൽ മീഡിയയെയും കഴിഞ്ഞ കുറച്ചു നാളുകളായി ഉലച്ചുകൊണ്ടിരിക്കുന്ന പേരാണ് ഗായിക കെനിഷ ഫ്രാൻസിസിന്റേത്. നടൻ ജയം രവിയുടെ (രവി മോഹൻ) കുടുംബജീവിതം തകർത്തത് കെനിഷയാണെന്ന ആരോപണത്തോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് അവർ നേരിടുന്നത്. എന്നാൽ ഈ വെറുപ്പുകൾക്കും സൈബർ ആക്രമണങ്ങൾക്കും അപ്പുറം, ചോരയും കണ്ണീരും നിറഞ്ഞ കഠിനമായ ഒരു ഭൂതകാലം കെനിഷയ്ക്കുണ്ട്. തന്റെ പത്തൊൻപതാം വയസ്സിൽ ഗർഭിണിയായിരിക്കെ ഭർത്താവിൽ നിന്നും നേരിട്ട ക്രൂരമായ മർദ്ദനത്തെക്കുറിച്ചും, ബംഗളൂരു തെരുവിൽ ചോരയൊലിപ്പിച്ചു കിടക്കേണ്ടി വന്ന നരകയാതനകളെക്കുറിച്ചും കെനിഷ മനസ്സ് തുറക്കുന്നു. ഒപ്പം ജയം രവിയുടെ വിവാഹമോചന കേസിനെക്കുറിച്ചും തന്റെ പുതിയ തീരുമാനങ്ങളെക്കുറിച്ചും ജയം രവി നൽകിയ മറുപടിയും ഈ വീഡിയോയിൽ കാണാം. #kenishafrancis #jayamravi #kenishafrancisinterview #jayamravidivorce #malayalamnews #cyberbullying #tamilcinema #trendingnews #biography

