Monday, May 6, 2024
spot_img

റബ്കോയുടെ കിട്ടാക്കടം എഴുതിത്തള്ളല്‍:പിണറായി സര്‍ക്കാരിനെ പരിഹസിച്ച് എ ജയശങ്കറിന്‍റെ എഫ് ബി പോസ്റ്റ്; ബക്കറ്റ് പിരിവ് നടത്തിയാല്‍ നിസ്സാരമായി പിരിക്കാവുന്ന തുക

തിരുവനന്തപുരം: റബ്കോയുടെ കിട്ടാക്കടമായ 306.75 കോടി രൂപ എഴുതിത്തള്ളാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തെ പരിഹസിച്ച് മാധ്യമനിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍ രംഗത്ത്. റബ്കോയുടെ കടബാധ്യത വെറും 238 കോടിയാണ്. അത് അത്ര വലിയ സംഖ്യയൊന്നും ഇല്ല. നമ്മുടെ പാര്‍ട്ടി സംസ്ഥാന വ്യാപകമായി ഒരു ബക്കറ്റ് പിരിവ് നടത്തിയാല്‍ നിസ്സാരമായി പിരിക്കാവുന്ന തുക. ദുരിതാശ്വാസ നിധിയിലെ ഒരു നയാ പൈസ പോലും റബ്കോയുടെ കടം തീര്‍ക്കാന്‍ ഉപയോഗിക്കുന്നില്ല.

പൊതുഖജനാവില്‍ വെറുതെ കിടക്കുന്ന കുറച്ച് പൈസ മാത്രമേ എടുക്കുന്നുള്ളൂവെന്നും എ ജയശങ്കര്‍ പരിഹസിച്ചു. കടം സര്‍ക്കാര്‍ അടച്ചുതീര്‍ത്തത് കൊണ്ട് റബ്കോയ്ക്ക് ഇനിയും കടം വാങ്ങാന്‍ തടസ്സമില്ല. അത് സര്‍ക്കാര്‍ വീട്ടുമെന്നതിനാല്‍ കടം കൊടുക്കുന്നവര്‍ക്കും നഷ്ടം വരികയും ഇല്ല. ലണ്ടന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ റബ്കോയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യാനും ആലോചിക്കുന്നുവെന്നും എഫ് ബി പേജില്‍ ജയശങ്കര്‍ കുറിക്കുന്നു. അടിച്ചുമാറ്റാനും അടിച്ചുതകര്‍ക്കാനും കേരള സര്‍ക്കാര്‍ നിങ്ങളോടൊപ്പം എന്ന വാചകത്തോടെയാണ് ജയശങ്കര്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2188041244658923

Related Articles

Latest Articles