ഇടുക്കി : അടിമാലിൽ വഴിയിൽ നിന്ന് കിട്ടിയ മദ്യം കുടിച്ച് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരവെയാണ് അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ മരിച്ചത്. ജനുവരി എട്ടിനാണ് അനിൽ കുമാർ , കുഞ്ഞുമോൻ, മനോജ് എന്നിവർ വഴിയിൽ നിന്നും കിട്ടിയ മദ്യം കഴിച്ചത്. പിന്നീട് ഇവർക്കു അവശത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
സംഭവത്തിൽ അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . മദ്യം എങ്ങനെ വഴിയരികില്‍ എത്തിയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവർ കഴിച്ചത് വ്യാജമദ്യമാണോ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്.

