Tuesday, November 3, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി;ഒടുവിൽ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി;പ്രതി അറസ്റ്റിൽ

കോട്ടയം:പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം നിരന്തരമായി
പീഡനം.യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.കുറിച്ചി ഇത്തിത്താനം കാഞ്ഞിരത്തുമൂട്ടിൽ വീട്ടിൽ ഷാബിൻ ബിജുവിനെ(23)ആണ് ചിങ്ങവനം പോലീസ് അറസ്റ്റുചെയ്തത്.പീഡനത്തിന്റെ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചുനൽകിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

പ്രണയം നടിച്ച് വശത്താക്കിയ ശേഷം ഇയാൾ വിദ്യാർത്ഥിനിയെ നിരന്തരമായി പീഡിപ്പിച്ചു വരികയായിരുന്നു.തുടർന്ന് പെൺകുട്ടിയുടെ സ്വകാര്യദൃശ്യങ്ങളും പീഡനരംഗങ്ങളും ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പീഡനം തുടർന്നു.ഇതേ തുടർന്നാണ് വിദ്യാർത്ഥിനി നൽകിയ പരാതിയിൽ പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരേ കേസെടുത്തത്.

Related Articles

Latest Articles