Thursday, May 2, 2024
spot_img

നടൻ നിരഞ്ജ് മണിയൻ പിള്ള രാജു വിവാഹിതനായി

ഭരണിമുക്ക് : നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് വിവാഹിതനായി. പാലിയം കൊട്ടാരകുടുംബാംഗം നിരഞ്ജനയാണ് വധു. വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളാണ് നിരഞ്ജന. ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. പാലിയം കൊട്ടാരത്തില്‍ വ്യാഴാഴ്ച രാവിലെ 9.15-നായിരുന്നു മുഹൂര്‍ത്തം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന്‍മാരായ മമ്മൂട്ടി, ജയറാം, ജഗദീഷ് തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

ബ്ലാക്ക് ബട്ടര്‍ഫ്ളൈസ് എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് ചലച്ചിത്രരംഗത്ത് എത്തുന്നുന്നത്. 2017-ല്‍ ബോബി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. സകലകലാശാല, ഫൈനല്‍സ്, സൂത്രക്കാരന്‍, ഒരു താത്വിക അവലോകനം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നിരഞ്ജിന്റെ പുതിയ ചിത്രം ‘വിവാഹ ആവാഹനം’ നവംബര്‍ 18-നാണ്‌ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

Related Articles

Latest Articles