Sunday, September 20, 2026

വിവാഹം കഴിഞ്ഞിട്ട് ഒരു മാസം തികഞ്ഞില്ല !നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽഅസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട് : പയ്യോളിയിൽ വവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണൻ (24 ) ആണ് മരിച്ചത്. പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയിലാണ് ആർദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിന് മുൻപാണ് ഈ സംഭവം.ഫെബ്രുവരി രണ്ടിനായിരുന്നു വിവാഹം. കോഴിക്കോട് ലോ കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു. രാത്രി എട്ടുമണിയോടെ കുളിക്കാനായി പോയ ആര്‍ദ്ര ഒരു മണിക്കൂര്‍ കഴിഞ്ഞും മടങ്ങിവരാതായതോടെ ഭര്‍ത്താവ് ഷാന്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ അമ്മാവൻ ആവശ്യപ്പെട്ടു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പൊലീസെത്തി കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. നിലവിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സ്ത്രീധന പീഡനം തുടങ്ങിയ എന്തെകിലും പ്രേശ്നങ്ങൾ ആർദ്രയ്ക്ക് ഉണ്ടായിരുന്നോ എന്ന കാര്യവും സംശയമാണെന്നാണ് പോലീസ് പറയുന്നത് .എന്നാൽ ഈ സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യമുണെന്ന നിലപാടിലാണ് ആർദ്രയുടെ കുടുംബം.

Related Articles

Latest Articles