Friday, May 24, 2024
spot_img

മൊറോക്കോയെ തകർത്തെറിഞ്ഞ ഭൂകമ്പത്തിന് തൊട്ടു മുൻപ് ആകാശത്ത് നിഗൂഢമായ പ്രകാശ പ്രതിഭാസം! ശാസ്ത്രലോകം ‘ഭൂകമ്പ പ്രകാശത്തിന്’ പിന്നാലെ; ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ

മൊറോക്കോയെ തകർത്തെറിഞ്ഞ ഭൂകമ്പത്തിന് തൊട്ടു മുൻപ് ആകാശത്ത് തെളിഞ്ഞ നിഗൂഢമായ പ്രകാശത്തെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച മൊറോക്കോയിലെ മാരാകേഷ് നഗരത്തിലാണ് രാജ്യത്തെ ഒന്നടങ്കം വിറപ്പിച്ച ഭൂകമ്പമുണ്ടായത്. ആൽപ്സ് പർവത നിരയിൽ ഭൗമോപരിതലത്തിൽ നിന്ന് 18.5 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാത്രി 11:11ന് ഉണ്ടായ റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സെക്കൻഡുകൾ നീണ്ടുനിന്നുവെന്ന് മൊറോക്കൻ നാഷണൽ സീസ്മിക് മോണിറ്ററിങ് അലേർട്ട് നെറ്റ്‍വർക്ക് സിസ്റ്റം വ്യക്തമാക്കി. എന്നാൽ, അമേരിക്കൻ ജിയോളജിക്കൽ സർവേ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം റിക്ടർ സ്കെയിലിൽ 6.8 ആണ്. ഭൂകമ്പത്തിൽ കുറഞ്ഞത് 2,900 പേർ മരിക്കുകയും 5,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നതാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട്.

ഭൂകമ്പത്തിന് മുമ്പ് സംഭവിച്ച ഒരു കൗതുകകരമായ പ്രതിഭാസമാണ് ശാസ്ത്രജ്ഞരുടെയും പൊതുജനങ്ങളെയും ശ്രദ്ധ ഒരേ സമയം ആകർഷിക്കുകയാണ്.”ഭൂകമ്പ പ്രകാശം ” എന്നറിയപ്പെടുന്ന ഒരു നിഗൂഢമായ ആകാശ പ്രതിഭാസമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. സമൂഹ മാദ്ധ്യമത്തിൽ പ്രചരിക്കുന്ന ഭൂകമ്പത്തിന് മുമ്പ് പകർത്തി എന്ന് വിശ്വസിക്കുന്ന വീഡിയോകളിൽ ആകാശത്തുടനീളം മിന്നലിന് സമാനമായി പ്രകാശം കാണാനാകും.

ഭൂകമ്പ പ്രകാശവും അതിന്റെ കാരണവും ശാസ്ത്രജ്ഞർക്കിടയിൽ ചർച്ചാവിഷയമായി തുടരുകയാണ്. ഈ പ്രകാശം ഭൂകമ്പവുമായി ബന്ധപ്പെട്ടതാണെന്ന് തെളിയിക്കപ്പെട്ടാൽ, ഇത് വഴി ഭൂകമ്പ സാധ്യത നേരത്തെ തിരിച്ചറിയാനും അത് വഴി നാശനഷ്ടങ്ങൾ പരമാവധി കുറയ്ക്കാനും സാധിക്കും.

നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രരേഖകൾ പരിശോധിക്കുകയാണെങ്കിൽ ഭൂകമ്പങ്ങളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പ്രകാശങ്ങളുടെ സാന്നിധ്യം കാണാനാകും. ഇവയുടെ ഭാഗമായി ഹ്രസ്വമായ മിന്നലുകൾ മുതൽ മിനിറ്റ് നീളമുള്ള അഗ്നിഗോളങ്ങൾ വരെ, ആകാശത്ത് ഉയർന്നതോ താഴ്ന്നതോ ആയ വിവിധ നിറങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.

ഭൂകമ്പ പ്രകാശം എന്താണ് ?

അമേരിക്കൻ ജിയോളജിക്കൽ സർവേ, ഭൂകമ്പവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഭൂകമ്പ പ്രകാശത്തെ ഷീറ്റ് ലൈറ്റനിംഗ്, പ്രകാശത്തിന്റെ പന്തുകൾ, സ്ട്രീമറുകൾ, സ്ഥിരമായ തിളക്കം എന്നിങ്ങനെയൊക്കെയാണ് വിളിക്കുന്നത്. എന്നിരുന്നാലും, നിഗൂഢമായ പ്രതിഭാസത്തെ വിശദീകരിക്കാൻ ശക്തമായ തെളിവുകളൊന്നുമില്ല. ഭൂകമ്പത്തിന് മുൻപാണ് ഇവ പ്രത്യക്ഷപ്പെടുന്നതെന്നും എന്നാൽ അപൂർവ്വമായി മാത്രമേ സംഭവിക്കാറുള്ളുവെന്നും ഗവേഷകർ വാദിക്കുന്നു.

ഭൂകമ്പങ്ങൾ പ്രവചനാതീതമായതിനാൽ, ഈ സംഭവങ്ങൾ നേരിട്ട് രേഖപ്പെടുത്തിയുള്ള ഒരു പഠനം പലപ്പോഴും അസാധ്യമാണ്, അതിനാൽ പലപ്പോഴും വിശ്വസനീയമല്ലാത്ത ദൃസാക്ഷി വിവരങ്ങളെ ആശ്രയിക്കാൻ ശാസ്ത്രജ്ഞരെ അത് പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും, സുരക്ഷാ ക്യാമറകളുടെയും ഹാൻഡ്‌ഹെൽഡ് ഫോണുകളുടെയും വരവ് ഭൂകമ്പ പ്രകാശവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ വർദ്ധനവിന് കാരണമായി.

Related Articles

Latest Articles