Monday, May 13, 2024
spot_img

സി.ഒ.ടി വധശ്രമക്കേസില്‍ എം.എല്‍.എ ഷംസീറിനെ ചോദ്യം ചെയ്യാതെ ഒളിച്ചുകളിച്ച് പോലീസ് ; സംസ്ഥാന പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തില്‍ ഷംസീര്‍ മുഖ്യാതിഥി

കണ്ണൂര്‍ : സംസ്ഥാന പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എ അതിഥി. സി.ഒ.ടി വധശ്രമക്കേസില്‍ ആരോപണ വിധേയനായ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ പോലീസ് മടിക്കുമ്പോഴാണ് സമ്മേളനത്തില്‍ അതിഥിയായി ക്ഷണിക്കുന്നത്.

കണ്ണൂരില്‍ ഈ മാസം 31 മുതല്‍ സെപ്തംബര്‍ രണ്ടു വരെയാണ് സമ്മേളനം. ഇതോടെ സിഒടി നസീര്‍ വധശ്രമക്കേസില്‍ പോലീസിന്റെ അലംഭാവം മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

നസീറിനെ അക്രമിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് എം.എല്‍.എ ഉപയോഗിക്കുന്ന ഇന്നോവ കാറിലാണെന്നു മൊഴി ലഭിച്ചിട്ടും കാര്‍ പോലീസ് കസ്റ്റഡിയിലെടുക്കാതിരുന്നതും വന്‍ വിവാദമായിരുന്നു. ഷംസീറിന്റെ സഹോദരന്‍റെ പേരിലാ്ണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പോലീസിനു മുന്നിലൂടെ ഷംസീര്‍ എംഎല്‍എ ഇതേ കാറില്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയതു മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതോടെയാണ് നടപടി സ്വീകരിക്കാന്‍ തയ്യാറായത്. കാര്‍ കസ്റ്റഡിയില്‍ എടുത്തശേഷം ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാക്കണമെന്ന വ്യവസ്ഥയില്‍ തിരിച്ചുകൊടുക്കുകയും ചെയ്തു.

കേസിലെ പ്രതികളില്‍ ഒരാളാണ് ഈ കാറില്‍ വെച്ചാണ് ആക്രമിക്കാനുള്ള പദ്ധതിയിട്ടതെന്ന് മൊഴി നല്‍കിയത്. കൂടാതെ തന്നെ ആക്രമിച്ചതിനു പിന്നില്‍ ഷംസീറാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനു നസീര്‍ നാലുതവണ മൊഴി നല്‍കിയിരുന്നു. എന്നിട്ടും അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തയാറായിട്ടില്ല.

Related Articles

Latest Articles