Friday, May 17, 2024
spot_img

‘ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത കാലം, അടിയന്തരാവസ്ഥയെ ചെറുത്ത ധൈര്യശാലികളായ എല്ലാ ആളുകൾക്കും ആദരമർപ്പിക്കുന്നു’; ട്വീറ്റ് പങ്കുവെച്ച് പ്രധാനമന്ത്രി

ദില്ലി: ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത കാലമാണ് അടിയന്തരാവസ്ഥകാലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥയുടെ 48ാം വാർഷികത്തിലാണ് മോദിയുടെ പ്രതികരണം. അടിയന്തരാവസ്ഥക്കെതിരെ പോരാടിയ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് മോദി ആദരമർപ്പിച്ചു.

അടിയന്തരാവസ്ഥയെ ചെറുത്ത ധൈര്യശാലികളായ എല്ലാ ആളുകൾക്കും ആദരമർപ്പിക്കുകയാണ്. നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനായിരുന്നു അവരുടെ പ്രവർത്തനം. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്ക് എതിരായിരുന്നു അടിയന്തരാവസ്ഥയെന്ന് മോദി പറഞ്ഞു.

Related Articles

Latest Articles